VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

പിറവം ആശിർവാദ് സിനിമ കോംപ്ലക്സ് ഉദ്ഘാടന ദിവസം തീപിടിച്ചു

കൊച്ചി: എറണാകുളം പിറവത്ത് വെള്ളിയാഴ്ച പ്രവർത്തനം ആരംഭിച്ച ആശീർവാദ് സിനിമ കോംപ്ലക്സിൽ തീപിടിത്തം. പ്രദർശനം നടന്നുകൊണ്ടിരിക്കെയാണ് തീപിടിത്തം ഉണ്ടായത്. രാവിലെ 11 മണിക്കാണ് സംഭവം. പുക ഉയർന്നതോടെ ആളുകൾ ഇറങ്ങിയോടി. ഇതോടെ പ്രദർശനം നിർത്തിവച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിൻറെ കാരണമെന്നാണ് വിവരം. വാഴ -2 പ്രദർശനത്തിനിടെയാണ് സംഭവം. തീ കണ്ടതോടെ കോംപ്ലക്സിലെ എല്ലാ തിയെറ്ററുകളിലെയും പ്രദർശനം നിർത്തിവെച്ചു.

Leave a Comment

Your email address will not be published. Required fields are marked *