VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

തെരഞ്ഞെടുപ്പനിടെ ഓഹരി വിപണിയിൽ മുന്നേറ്റം

മുംബൈ: കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുന്ന നിർണായക ദിനത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ മുന്നേറ്റം. നീണ്ട വാരാന്ത്യത്തിന് ശേഷം വിപണി തുറന്നപ്പോൾ സെൻസെക്സ് 76,913 ലും നിഫ്റ്റി 23,997 ലുമാണ്. വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ഫലസൂചനകളും പശ്ചിമേഷ്യയിലെ സംഘർഷം കുറഞ്ഞതുമാണ് വിപണിയെ മെച്ചപ്പെടുത്തിയത്. വിപണി മികച്ച മുന്നേറ്റം കാഴ്ചവെച്ചതോടെ നിക്ഷേപകരുടെ സമ്പത്തിൽ 5.4 ലക്ഷം കോടി രൂപയുടെ വർധനവുണ്ടായി. വിപണിയിലെ അസ്ഥിരതാ സൂചികയായ വിഐഎക്‌സ് 4.5 ശതമാനം താഴുകയും ചെയ്തു. ആഭ്യന്തര വിപണിയിൽ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ തുടരുകയാണ്. 24 കാരറ്റ് സ്വർണ്ണത്തിന് 1.52 ശതമാനം വർധനയോടെ പത്തു ഗ്രാമിന് 1,51,560 രൂപയായി ഉയർന്നു. വെള്ളിവിലയിലും വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്; 5.45 ശതമാനം വർദ്ധനയോടെ കിലോഗ്രാമിന് 2.50 ലക്ഷം രൂപയിലെത്തി.

Leave a Comment

Your email address will not be published. Required fields are marked *