VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

എം.എം മണിയുടെ കോട്ടയിളകി; ഉടുമ്പഞ്ചോലയ്ക്കിനി സേനാപതിയുടെ കാവൽ: മണ്ഡലം തിരികെ പിടിച്ചത് കാൽ നൂറ്റാണ്ടിന് ശേഷം

ഇടുക്കി: ഇടുക്കിയിലെ ഇടത് കോട്ടയായി വിലയിരുത്തപെടുന്ന ഉടുമ്പഞ്ചോലയിൽ ആധികാരിക വിജയം പിടിച്ചെടുത്താണ്, സേനാപതി വേണു മണ്ഡലം വലത് പാളയത്തിൽ എത്തിച്ചത്. 20021 വോട്ടുകളുടെ ഭൂരിപക്ഷം മണ്ഡലത്തിൽയു ഡി എഫ് ന് ഇതുവരെ ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം ആണ്‌. അഡ്വ. സേനാപതി വേണുവിന് 64916 വോട്ടുകൾ ലഭിച്ചപ്പോൾ എൽ ഡി എഫ് ലെ കെ കെ ജയചന്ദ്രൻ 44895 വോട്ടുകൾ ആണ് നേടിയത്. എൻ ഡി എ യുടെ സംഗീത വിശ്വനാഥൻ 10157 വോട്ടുകൾ കരസ്ഥമാക്കി.

ഉടുമ്പഞ്ചോലയിലെ 10 പഞ്ചായത്തുകളിൽ ഒൻപതിടത്തും യു ഡി എഫ് സ്ഥാനാർഥി ലീഡ് ചെയ്തു. മണ്ഡലത്തിലെ ഇടത് കോട്ടകൾ ആയി വിലയിരുത്തപെടുന്ന രാജാക്കാട്, രാജകുമാരി, സേനാപതി, ശാന്തൻപാറ, കരുണാപുരം പഞ്ചായത്തുകളും വലതിന് മേൽകൈ നൽകാറുള്ള നെടുംകണ്ടം, ഇരട്ടയാർ, വണ്ടൻമേട്, പാമ്പാടുംപാറ പഞ്ചായത്തുകളും ഇത്തവണ യു ഡി എഫ് ന് അനുകൂലമായി നിലയുറപ്പിച്ചു. 1987 മുതൽ 1996 വരെയുള്ള തെരഞ്ഞെടുപ്പുകളിൽ വലത് പാളയത്തിൽ ആയിരുന്ന ഉടുമ്പഞ്ചോല 2001 ഇൽ കെ കെ ജയചന്ദ്രനിലൂടെയാണ് ഇടത് ചേരിയിൽ എത്തിയത്. 2006 ലും 2011 ലും കെ കെ ജയചന്ദ്രനിലൂടെ എൽ ഡി എഫ് വിജയം ആവർത്തിച്ചു. 2016 ഇൽ എം എം മണിയും സേനാപതി വേണുവും നേർക്ക് നേർ പോരാടിയപ്പോൾ 1109 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം ഇടത് പക്ഷം നിലനിർത്തി. ബി ഡി ജെ എസ് ലൂടെ ശക്തമായ ത്രികോണ മത്സരം അന്ന് എൻ ഡി എ കാഴ്ചവെച്ചിരുന്നു.2021 ഇൽ 38305 വോട്ടുകളുടെ ആധികാരിക വിജയമാണ് എം എം മണി ഉടുമ്പഞ്ചോലയിൽ നേടിയത്.

എം എം മണിയുടെ തട്ടകമായ രാജാക്കാട് പഞ്ചായത്തിലെ എല്ലാ ബൂത്തുകളിലും ഇത്തവണ യുഡിഎഫ് ലീഡ് ചെയ്തു. ഇതോടൊപ്പം തോട്ടം മേഖലയിലെ പാരമ്പരാഗത ഇടത് വോട്ടുകളിലും ചോർച്ച ഉണ്ടായി. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യു ഡി എഫ് ന് ലഭിച്ച മേൽകൈ നിലനിർത്താനായി എന്നതാണ് വിജയത്തിന് അടിസ്ഥാനം.

Leave a Comment

Your email address will not be published. Required fields are marked *