തൊടുപുഴ: ഡ്രഗ്സ് കൺട്രോൾ വകുപ്പിനും ഇടുക്കി ഡാൻസാഫ് സംഘത്തിനും ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൊടുപുഴയിലെ കൊരിയർ ഏജൻസിയിൽ പരിശോധന നടത്തുകയും നിരോധിത ഇഞ്ചക്ഷൻ മരുന്നുകൾ പിടികൂടുകയും ചെയ്തു. തൊടുപുഴ സ്വദേശി സുനീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ഓർഡർ ചെയ്ത് വരുത്തിച്ച 150 ഓളം പായ്ക്കറ്റ് മരുന്നുകൾ പിടിച്ചെടുത്തു. നിരന്തരമായി ഈ പ്രവർത്തിയിൽ ഏർപ്പെടുന്ന സുനീഷിനെ നിരവധി തവണ പോലീസ് പിടികൂടിയിട്ടുണ്ടെങ്കിലും വീണ്ടും ഇയാൾ കുറ്റകൃത്യം ആവർത്തിക്കുകയാണ്. പ്രധാനമായും മസിൽ പവർ കൂട്ടുന്നതിന് ഉപയോഗിക്കുന്ന ഈ മരുന്ന് സ്പോട്സ് മേഖലയിലുള്ളവരും ഉപയോഗിക്കുന്നു. മൂന്ന് വർഷം തടവും പിഴയും കിട്ടാവുന്ന കുറ്റകൃത്യമാണ് ഇത്.
