VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തിൻ്റെ യശസ് ഉയർത്തുന്നുവെന്ന് ശരദ് പവാർ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിൻ്റെ യശസ് ഉയർത്തിപ്പിടിക്കാൻ പ്രവർത്തിക്കുന്നുവെന്നും ഇതിൽ രാഷ്ട്രീയ വ്യത്യാസങ്ങൾ തടസമാകരുതെന്നും എൻസിപി (ശരദ് പവാർ വിഭാഗം) മേധാവി ശരദ് പവാർ. ആഭ്യന്തര, ആഗോള വെല്ലുവിളികളുടെ കാലഘട്ടത്തിൽ മോദിയുടെ വിദേശ സന്ദർശനങ്ങൾക്കെതിരേ ഇന്ത്യ സഖ്യത്തിലെ നേതാക്കൾ ചോദ്യം ചെയ്യുമ്പോഴാണ് പവാർ മോദിക്ക് അനുകൂലമായ പരാമർശം നടത്തിയിരിക്കുന്നത്. ദേശീയ താത്പര്യത്തിനായി കൂട്ടായി പ്രവർത്തിക്കാൻ അവസരം ലഭിക്കുമ്പോഴെല്ലാം രാഷ്ട്രീയ എതിരാളികൾ ഒരു പൊതു ലക്ഷ്യത്തോടെ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും ശരദ് പവാർ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ വിദേശ പര്യടനത്തെ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി വിമർശിച്ചതിന് പിന്നാലെയാണ് ശരദ് പവാർ മോദിയെ പിന്തുണച്ചത്.

Leave a Comment

Your email address will not be published. Required fields are marked *