VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഫിജിനെ നേരിൽ കാണാൻ ഓഫീസിലേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫിൻ്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ച വാർത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി വി.ഡി സതീശൻ കാണിച്ച പൂക്കി എക്സ്പ്രഷനാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ തരംഗം. വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ ഈ രസകരമായ എക്സ്പ്രഷൻ. പിന്നാലെ തന്നെ പൂക്കി സിഎം എന്ന ക്യാപ്ഷനോടെ ഈ വീഡിയോ സമൂഹ്യമാധ്യമങ്ങളിൽ വൈറലായി.

മലപ്പുറം നിലമ്പൂർ എടക്കര സ്വദേശി ഫിജിൻ എന്ന യുട്യൂബറുടേതായിരുന്നു ചോദ്യം. ഈ ഒരൊറ്റ ചോദ്യം ചോദിക്കാനാണ് ഫിജിൻ തലസ്ഥാനംവരെ വന്നത്. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം.

”വാക്ക് മാറ്റി പറയുമോ എന്നറിയാനാണ് ചോദിച്ചത്. പക്ഷേ, മുഖ്യമന്ത്രി ഞെട്ടിച്ചുകളഞ്ഞു” എന്നാണ് ഫിജിൻ പറയുന്നത്. ചോദ്യത്തിന് മുഖ്യമന്ത്രി ചുണ്ടുകടിച്ച് തലയാട്ടി “വാക്കു പാലിക്കാനാല്ലെ ഞങ്ങൾ വന്നിരിക്കുന്നത്.” എന്ന് മറുപടിയും പറഞ്ഞു. ഇതാണ് വൈറലായത്. പിന്നാലെ ഫിജിനെ നേരിൽ കാണാൻ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. “ഒരു ചെറിയ പയ്യനാണ് എന്നോട് ചോദ്യം ചോദിച്ചത്. അതിന് വാത്സല്യത്തോടെ ഉത്തരം പറയുകയായിരുന്നു. എൻറെ മകളാണ് ഈ വീഡിയോ വൈറലായതായി കാണിച്ചു തന്നത്. പിന്നാലെ അയാളെ കാണാൻ തീരുമാനിക്കുകയായിരുന്നു. എൻറെ മകളെ പോലെ ഒരു വാത്സല്യം എനിക്ക് അവനോട് തോന്നി”, മുഖ്യമന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *