ചെറുതോണി: ഇടുക്കി കരിമ്പനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മകനും ഗുരുതര പരിക്ക്. കരിമ്പൻ സ്വദേശികളായ കൊട്ടാരത്തിൽ ജസ്റ്റിൻ ജോസ്(37), അമ്മ ജോളി ജോസ് എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 9.15 ഓടെ ആയിരുന്നു അപകടം. പുതിയ സിലിണ്ടർ കണക്ട് ചെയ്യുന്നതിനിടെ തീ പടരുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡികൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തിൽ വീടിന്റെ അടുക്കളയും മറ്റൊരു മുറിയും പൂർണമായും തകർന്നു.
