VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കേരള ലേബർ മൂവ്മെൻ്റ് തൊടുപുഴ റീജിയൻ യോഗം

തൊടുപുഴ: കേരള ലേബർ മൂവ്മെൻ്റ് തൊടുപുഴ റീജിയൻ യോഗം കേതമംഗലം രൂപത ഡയറക്ടർ ഫാ. ജീവൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു. തൊടുപുഴ സെൻ്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ നടത്തിയ യോഗത്തിൽ റീജിയൻ പ്രസിഡൻറ് ആന്റോ ആൻ്റണി അധ്യക്ഷത വഹിച്ചു. തൊടുപുഴ റീജിയൻ അസി. ഡയറക്ടറും തൊടുപുഴ പള്ളിയുടെ അസി. വികാരിയുമായ ഫാ.റ്റിജോ കണിയാങ്കൽ അനുഗ്രഹപ്രഭാഷണം നടത്തി. ചടങ്ങിൽ തൊഴിലും തൊഴിലാളികളും സമൂഹത്തിന്റെ നന്മയാണെന്നും അവർക്ക് ലഭിക്കേണ്ട കേന്ദ്ര- സംസ്ഥാന ഗവൺമെന്റുകളിൽ നിന്നുള്ള ക്ഷേമനിധികൾ അവരുടെ അവകാശമാണ് എന്നും യോഗം ഉദ്ഘാടനം ചെയ്ത കോതമംഗലം രൂപത ഡയറക്ടർ ഫാ. ജീവൻ മഠത്തിൽ പറഞ്ഞു. യോഗത്തിൽ വരുന്ന ഒരു വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. രൂപത പ്രസിഡൻ്റ് അഡ്വ. തോമസ് മാത്യു, രൂപതാ വൈസ് പ്രസിഡൻ്റ് പോൾസൺ വാണിയകിഴക്കേൽ, മറ്റ് ഭാരവാഹികളായ സെലീഗിരീൻ, ജോൺസൺ മോളോത്ത്, ആൻസി, എന്നിവരും സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *