VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

പിണറായി മൂന്നാം തവണയും മുഖ്യമന്ത്രിയാകുമെന്ന് മണിശങ്കർ അയ്യർ

തിരുവനന്തപുരം: പിണറായി വിജയൻ തന്നെ മൂന്നാംതവണയും മുഖ്യമന്ത്രിയാകുമെന്ന് ആവർത്തിച്ച് മണിശങ്കർ അയ്യർ. രാജീവ് ഗാന്ധിയുടെ സ്വപ്നം കേരളത്തിൽ യാഥാർത്ഥ്യമാക്കിയത് കമ്മ്യൂണിസ്റ്റ് സർക്കാരാണ്.വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ പരിഗണിക്കില്ലെന്നും വലതുപക്ഷത്തിൻറെയും കമ്മ്യൂണിസ്റ്റുകളുടെയും ഇടയിലാണ് സതീശനെന്നും അദ്ദേഹം പറഞ്ഞു. വി.ഡി സതീശൻ നല്ല നേതാവാണ്. പക്ഷേ ഇത്തവണ പിണറായി തന്നെ മുഖ്യമന്ത്രിയാകും. ശശി തരൂരിനെയും മണി ശങ്കർ അയ്യർ വിമർശിച്ചു. തരൂരിൻറെ ലക്ഷ്യം മോദിയുടെ മന്ത്രിയാകാനാണ്. തരുർ നല്ലൊരു കരിയറിസ്റ്റാണ്. യുപിഎ സർക്കാരിലുള്ള തരൂർ ഇപ്പോൾ മോദിയെ പുകഴ്ത്തുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *