VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഉള്ളതെല്ലാം വിറ്റ് പെറുക്കിയാണ് വിദ്യാർത്ഥികൾ വിദേശ സർവ്വകലാശാലകളെ ആശ്രയിക്കുന്നത്; ഇതിന് പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി

ചെറുതോണി: കേരളത്തിൽ നിന്നും ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് പ്രിതിവർഷം വിദേശ രാജ്യങ്ങളെയും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതെന്നും ഉള്ളതെല്ലാം വിറ്റു പെറുക്കിയാണ് പാവപ്പെട്ട രക്ഷകർത്താക്കൾ മക്കളെ വിദേശത്ത് പഠനത്തിന് അയക്കുന്നത് എന്നും ഇതിന് ശാശ്വത പരിഹാരമുണ്ടാക്കുന്നതിനുള്ള ശ്രമഫലമായി വി.ഡി.സതീശൻ സർക്കാർ ലോകരാജ്യങ്ങളിലെ വിദ്ധ്യാഭ്യാസ സ്ഥാപനങ്ങളുടെ വിദ്ധ്യാഭ്യാസ ഹബ്ബ് ആക്കി കേരളത്തെ മാറ്റാൻ ശ്രമിക്കുന്നുവെന്നും ജലവിഭവ ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. ഇടുക്കി എം.പി യുടെ കഴിഞ്ഞ എട്ട് വർഷമായി നടന്ന് വരുന്ന എം.പീസ് എക്സലൻസ് അവാർഡ് 2026 ചെറുതോണി ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇടുക്കി മലയോര കാർഷിക ജില്ലയാണെങ്കിലും ഇടുക്കിയിൽ കുടിവെള്ളത്തിന് ബുദ്ധി മുട്ടുന്ന പ്രദേശങ്ങളാണ് ഇടുക്കി,എന്നാൽ ജൽ ജീവൻ പോലുള്ള പദ്ധതികൾ മുൻസർക്കാർ കാഴ്ചപാടില്ലാതെ നടപ്പിലാക്കിയതിനാൽ മുടങ്ങി കിടക്കുകയാണെന്നും ,ഇത് രണ്ട് വർഷം കൂടി നീട്ടി ഫലപ്രദമായ രീതിയിൽ നടപ്പിലാക്കി ലക്ഷ്യപ്രാപ്തിയിൽ എത്തിക്കാൻ സർക്കാർ ശ്രമിക്കുന്നതാണെന്നും മന്ത്രി കൂട്ടിചേർത്തു.

ഇടുക്കി നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് റ്റൂ ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 460 വിദ്യാർത്ഥികൾക്കാണ് ഈ ചടങ്ങിൽ അവാർഡ് നൽകിയത്. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി അധ്യക്ഷത വഹിച്ചു. റോയി കെ പൗലോസ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.

ജനപ്രതിനിധികളായ എ.പി ഉസ്മാൻ, സന്ദ്രാ മോൾ ജിന്നി, മിനി സാബു, ഫ്രാൻസീസ് അറയ്ക്കപറമ്പിൽ, ഷൈനി സജി, ജിപ്സി ജിന്നി, വിനോദ് ജോസഫ്, കോമളം മോഹൻദാസ്, ബിജു നിള, എം.ഡി അർജ്ജുനൻ, വർഗ്ഗീസ് വെട്ടിയാങ്കൽ, അഡ്വ. തോമസ് പെരുമന, അനിൽ ആനയ്ക്കനാട്ട്, സി.പി സലിം, പി.ഡി ജോസഫ്, ജോബി തയ്യിൽ, റിൻസി സിബി, ടെസി തങ്കച്ചൻ, സാലി ബാബു എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *