VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ആലുവ മണപ്പുറത്ത് പതിനായിരങ്ങൾ ബലിതർപ്പണം നടത്തി

എറണാകുളം: ആലുവ മണപ്പുറത്ത് പതിനായിരങ്ങൾ ബലിതർപ്പണം നടത്തി. ഞായറാഴ്ച അർധരാത്രി നടന്ന ശിവരാത്രി വിളക്കിന് ശേഷം തിങ്കളാഴ്ച ഉച്ചവരെ തർപ്പണം തുടരും. കുംഭമാസത്തിലെ അമാവാസി ദിവസമായ ചൊവ്വയും വാവുബലി നടത്താം. തന്ത്രി മുല്ലേപ്പിള്ളി ശങ്കരൻ നമ്പൂതിരിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. ബലിതർപ്പണത്തിൻറെ ഭാഗമായി 116 ബലിത്തറകളാണ് ദേവസ്വം ബോർഡ് ഒരുക്കിയത്. ശിവരാത്രിയുടെ ഭാഗമായി ഞായറാഴ്ച വൈകിട്ട് 4 മണി മുതൽ തിങ്കളാഴ്ച 2 മണി വരെ ആലുവ നഗരത്തിലും പരിസരത്തും പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. 1500 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *