കൊല്ലം: പാർട്ടിയുടെ വൻ പരാജയത്തിനു കാരണം പിണറായി വിജയനാണെന്നും പുതുതലമുറയ്ക്ക് വഴിയൊരുക്കുന്നതിനുപകരം പിണറായി വീണ്ടും പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തത് ശരിയായില്ലെന്നുമാണ് സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം ഉയർന്നത്. പിണറായി വിജയൻറെ വീട്ടിൽ പോയി ചോദിക്ക്, ഡാഷ് മോനേ തുടങ്ങിയ പരാമർശങ്ങൾ ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി. മുഖ്യമന്ത്രിക്കെതിരായ വോട്ട് എല്ലാ മേഖലയിലും ഉണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റായ സന്ദേശം നൽകി. പയ്യന്നൂരിലെ രക്തസാക്ഷിഫണ്ട് വിവാദം, തളിപ്പറമ്പ് സ്ഥാനാർഥി നിർണയം എന്നിവയെല്ലാം പരാജയത്തിന് കാരണമായി.
