VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Scrolling News

ഇടുക്കി ഉടുമ്പൻചോലയിൽ ഗൃഹനാഥനെ വെട്ടിപരുക്കേൽപ്പിച്ച് റോഡിൽ ഉപേക്ഷിച്ചു

ഇടുക്കി: ഉടുമ്പൻചോലയിൽ ഗൃഹനാഥനെ വെട്ടിപരുക്കേൽപ്പിച്ച് റോഡിൽ ഉപേക്ഷിച്ചു. പരുക്കേറ്റ ഉടുമ്പൻചോല സ്വദേശി മണികണ്ഠൻ(45) ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്നലെ അർദ്ധരാത്രിയോടുകൂടിയായിരുന്നു സംഭവം നടന്നത്. മൂന്ന് പേർ ചേർന്ന് വെട്ടി പരിക്കേൽപ്പിച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് മണികണ്ഠൻ പോലീസിനോട് പറഞ്ഞത്. ഇടത് കൈക്കാണ് വെട്ടേറ്റത്. ഉടൻതന്നെ മണികണ്ഠനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നും മികച്ച ചികിത്സക്കായി ഇടുക്കി മെഡിക്കൽ കോളേജിലേക്കും മാറ്റി. പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

നിതിൻ രാജിൻറെ മരണത്തിൽ പ്രധാന പ്രതി ഡോ. എം.കെ റാമിൻറെ മുൻകൂർ ജാമ‍്യം തള്ളി ഹൈക്കോടതി

കണ്ണൂർ: അഞ്ചരകണ്ടി ഡെൻറൽ കോളെജിലെ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാന പ്രതിയായ അധ‍്യാപകൻ ഡോ. എം.കെ റാമിൻറെ മുൻകൂർ ജാമ‍്യാപേക്ഷ തള്ളി. ഹൈക്കോടതിയുടേതാണ് നടപടി. നേരത്തെ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയും റാമിൻറെ മുൻകൂർ ജാമ‍്യം തള്ളിയിരുന്നു. ഏപ്രിൽ പത്തിനായിരുന്നു നിതിൻ രാജ് കോളെജ് കെട്ടിടത്തിൽ നിന്നും വീണ് മരണപ്പെട്ടത്. ആത്മഹത‍്യാപ്രേരണാ കുറ്റം, എസ്‌സി- എസ്ടി വകുപ്പും ചുമത്തിയായിരുന്നു ഡോ. എം.കെ. റാമിനെതിരേ കേസെടുത്തിരുന്നത്. അഞ്ചരക്കണ്ടി കണ്ണൂർ ഡെൻറൽ കോളേജിലെ അധ്യാപകനും …

നിതിൻ രാജിൻറെ മരണത്തിൽ പ്രധാന പ്രതി ഡോ. എം.കെ റാമിൻറെ മുൻകൂർ ജാമ‍്യം തള്ളി ഹൈക്കോടതി Read More »

സർക്കാർ ഇടുക്കിയിലെ ജനങ്ങൾക്കൊപ്പമെന്ന് ബോധ്യപ്പെടുത്തുന്ന ബജറ്റ്: റോയി കെ പൗലോസ് എം.എൽ.എ

ഇടുക്കി: യു.ഡി.എഫ് സർക്കാർ ഇടുക്കിയിലെ ജനങ്ങൾക്കൊപ്പമെന്ന്ബോധ്യപ്പെടുത്തുന്ന പ്രഖ്യാപനങ്ങളും പദ്ധതികളുമാണ് ബജറ്റിലുള്ളതെന്ന് റോയി കെ പൗലോസ് എം.എൽ.എ. ഇടുക്കിയിലെ ജനങ്ങൾ ഏറെ സന്തോഷത്തോടെയാണ് ഈ ബജറ്റ് പ്രഖ്യാപനത്തെ നോക്കിക്കാണുന്നത്.കാലങ്ങളായി പരിഹരിക്കപ്പെടാതെ കിടന്നിരുന്ന ഭൂപ്രശ്നങ്ങൾ അടക്കമുള്ള എല്ലാ സുപ്രധാന വിഷയങ്ങൾക്കുമുള്ള ശാശ്വത പരിഹാരം ബജറ്റിലൂടെ സർക്കാർ ഉറപ്പുനൽകുന്നുണ്ട്. പട്ടയ വിതരണത്തിന് നിലവിലുള്ള തടസങ്ങൾ നീക്കും. സി.എച്ച്.ആർ മേഖലയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ, പട്ടയവിലക്കുകൾ, സുപ്രീം കോടതിയുടെ നിയമ തടസ്സങ്ങൾ എല്ലാം നീക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കും. സി.എച്ച്. ആർ മേഖലയിൽ നിർമ്മാണപ്രവർത്തനങ്ങൾ …

സർക്കാർ ഇടുക്കിയിലെ ജനങ്ങൾക്കൊപ്പമെന്ന് ബോധ്യപ്പെടുത്തുന്ന ബജറ്റ്: റോയി കെ പൗലോസ് എം.എൽ.എ Read More »

നോട്ടുബുക്ക് ബുക്കുകൾ മോഷ്ടിച്ച് കടത്തുവാൻ ശ്രമം; അടിമാലിയിൽ ഒരാൾ അറസ്റ്റിൽ; സ്ഥാപനത്തിലെ ജീവനക്കാരനും കസ്റ്റഡിയിൽ

ഇടുക്കി: അടിമാലി ടൗണിൽ പ്രവർത്തിക്കുന്ന നളന്ദ ബുക്കുസ്റ്റാളിൻ്റെ ഗോഡൗണിൽ നിന്നും ബുക്കുകെട്ടുകൾ മോഷ്ടിച്ച് വാഹനത്തിൽ കടത്തുവാൻ ശ്രമിക്കുന്നതിനിടെ ഒരാളെ അടിമാലി പോലീസ് പിടികൂടി. മോഷണത്തിന് ഒത്താശ നൽകിയ സ്ഥാപനത്തിലെ ജീവനക്കാരനെയും കസ്റ്റഡിയിൽ എടുത്തു അടിമാലി നാഷണൽ ഹൈവേ റോഡിൽ ബസ് സ്റ്റാഡിന് സമീപം പ്രവർത്തിക്കുന്ന നളന്ദ ബുക്ക്സ്റ്റാളിൻ്റെ ഗോഡൗണിൽ നിന്നുമാണ് മോഷണം നടന്നത്. ബൈസൺവാലി സ്വദേശിയായ പ്രദീപ് (32 ) നിലവിൽ ബുക്ക് യൂണിറ്റിലെ ജീവനക്കാരനായ ഇരുമ്പുപാലം സ്വദേശി ജസ്റ്റിൻ (27) എന്നിവരെയാണ് അടിമാലി പോലീസ് കസ്റ്റഡിയിലെടുത്തത്.ബുക്കുകൾ …

നോട്ടുബുക്ക് ബുക്കുകൾ മോഷ്ടിച്ച് കടത്തുവാൻ ശ്രമം; അടിമാലിയിൽ ഒരാൾ അറസ്റ്റിൽ; സ്ഥാപനത്തിലെ ജീവനക്കാരനും കസ്റ്റഡിയിൽ Read More »

സംസ്ഥാന സർക്കാർ ഇന്ന് അവതരിപ്പിച്ചത് ഇടുക്കിയെ ഹൃദയപൂർവ്വം ചേർത്ത ബഡ്ജറ്റെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

ഇടുക്കി: ഇടതുപക്ഷം സമ്പൂർണ്ണമായി അവഗണിച്ച ഇടുക്കി ജില്ലയെ ചേർത്തുപിടിച്ച ബഡ്ജറ്റ് ആണ് മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ചതെന്ന് ഡീൻ കുര്യാക്കോസ് എം.പി. പട്ടയപ്രശ്‌നം പരിഹരിക്കൽ, ഇടുക്കി മെഡിക്കൽ കോളേജിന്റെ ശോച്യാവസ്ഥ പരിഹരിക്കൽ മലയോര കർഷക ക്ഷേമത്തിനുള്ള പദ്ധതികൾ, വന്യജീവി ആക്രമണങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവ ബജറ്റിൽ ഇടം പിടിച്ചു. ഇടതുപക്ഷം പ്രഖ്യാപനത്തിൽമാത്രമൊതുക്കി വഞ്ചിച്ച ഇടുക്കി ജില്ലക്കുള്ള പ്രത്യേക പാക്കേജ് ഊർജ്ജിതമായി നടപ്പാക്കാൻ നടപടി കൈക്കൊള്ളുമെന്ന ബജറ്റ് പ്രഖ്യാപനം സ്വാഗതാർഹം. പ്രസ്‌തുത പാക്കേജിന്റെ കീഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാർഗ്ഗങ്ങൾ …

സംസ്ഥാന സർക്കാർ ഇന്ന് അവതരിപ്പിച്ചത് ഇടുക്കിയെ ഹൃദയപൂർവ്വം ചേർത്ത ബഡ്ജറ്റെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി Read More »

തൊടുപുഴയുടെ വികസന കുതിപ്പിന് ബജറ്റിൽ ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചെന്ന് അപു ജോൺ ജോസഫ് എം.എൽ.എ

തൊടുപുഴ: മലങ്കരയിൽ ടൂറിസം – ഫിലിം ആൻഡ് നോളഡ്ജ് സിറ്റി സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കും തൊടുപുഴയിൽ സ്‌റ്റേഡിയം നിർമാണത്തിനു സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കും ഓരോ കോടി രൂപ വീതം ബജറ്റിൽ അനുവദിച്ചതായി അപു ജോൺ ജോസഫ് എംഎൽഎ അറിയിച്ചു. പുറപ്പുഴ – വഴിത്തല റോഡ് സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കും മുട്ടം ബൈപ്പാസ് സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കും മുതലക്കോടം ബൈപ്പാസ് സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കും ഓരോ കോടി രൂപ വീതവും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. കാരിക്കോട് – ചുങ്കം …

തൊടുപുഴയുടെ വികസന കുതിപ്പിന് ബജറ്റിൽ ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചെന്ന് അപു ജോൺ ജോസഫ് എം.എൽ.എ Read More »

ചെയ്തതിലും പ്രധാനം ചെയ്യാത്തത്; റ്റി.സി.മാത്യു

റ്റി.സി.മാത്യു എഴുതുന്നു വരവ് കുറവ്. ആവശ്യങ്ങൾ കൂടുതൽ. കമ്മിക്കു പരിധി ഉണ്ട്. ഈ വിഷമവൃത്തത്തിൽ നിന്നുകൊണ്ടു പരമാവധി ചെയ്യാൻ മുഖ്യമന്ത്രി വി.ഡി സതീശൻ ശ്രമിച്ചു. ബജറ്റിൽ ചെയ്തതിനേക്കാൾ പ്രധാനപ്പെട്ടത് ചെയ്യാത്ത കാര്യങ്ങളാണ്. ഒന്ന്. സാമ്പത്തിക പ്രതിസന്ധിയിൽ വലയുമ്പോൾ വലിയ അധികച്ചെലവുള്ള ഒന്നും പ്രഖ്യാപിച്ചില്ല. ശമ്പള പരിഷ്‌കാരവും കോളജ് വിദ്യാർഥിനികൾക്കുള്ള 1000 രൂപ സ്കോളർഷിപ്പും മുതൽ ജില്ല, താലൂക്ക് രൂപീകരണങ്ങൾ വരെ അതിൽ പെടുന്നു. രണ്ട്. കന്നിബജറ്റിൽ വിവാദങ്ങൾക്ക് ഇടം നൽകിയില്ല. പെൻഷൻപ്രായം കൂട്ടൽ മുതൽ സ്വകാര്യവൽക്കരണം വരെ …

ചെയ്തതിലും പ്രധാനം ചെയ്യാത്തത്; റ്റി.സി.മാത്യു Read More »

​അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം: ഹോക്കി ഇടുക്കിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ വൃക്ഷത്തൈകൾ നട്ടു

തൊടുപുഴ: അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി ഹോക്കി ഇടുക്കിയുടെ നേതൃത്വത്തിൽ തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂളിൽ വൃക്ഷത്തൈകൾ നട്ടു. ​തൊടുപുഴ സി.ഐ സിജോ വർഗീസ് സ്കൂൾ മുറ്റത്ത് ആദ്യ വൃക്ഷത്തൈ നട്ടുകൊണ്ട് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ഹോക്കി ഇടുക്കി ജില്ലാ പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻസിപ്പൽ കൗൺസിലർ ജെസ്സി ആന്റണി, ഇടുക്കി ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഡോക്ടർ തോമസ് റോണി, ഹോക്കി ഇടുക്കി സീനിയർ വൈസ് പ്രസിഡന്റ് ശരത്ത് യു. …

​അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം: ഹോക്കി ഇടുക്കിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ വൃക്ഷത്തൈകൾ നട്ടു Read More »

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് വിലയിൽ വെള്ളിയാഴ്ച മാത്രം രണ്ടായിരത്തിലധികം രൂപ കുറഞ്ഞു. സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഇതൊരു ആശ്വാസ വാർത്തയാണ്. ഗ്രാമിന് 335 രൂപയും പവന് 2680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,370 രൂപയും പവന് 1,06,960 രൂപയുമായി കുറഞ്ഞു. രാജ്യാന്തര വിപണിയിൽ സ്വർണവില നാലു ശതമാനത്തോളം ഇടിഞ്ഞതാണ് കേരളത്തിലും പ്രതിഫലിച്ചത്.

ട്രോളിങ്ങ് നിരോധനം ഏർപ്പെടുത്തിയതോടെ കേരളത്തിൽ മീൻ വില വർധിക്കുന്നു

കൊച്ചി: ട്രോളിങ്ങ് നിരോധനം വന്നതോടെ സംസ്ഥാനത്ത് മീൻ വിലയിൽ വൻ വർധന. മത്തി, അയല, കിളിമീൻ എന്നിവയെല്ലാം ഈ സീസണിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിൽക്കുന്നത്. ചാള, ചെമ്മീൻ ആവോലി എന്നിവയുടെ വിലയിൽ ഇരട്ടി വർധനവാണ് രേഖപ്പെടുത്തിയത്. മത്തിവില 400 ന് മുകളിലാണ്. കിളിമീനിന് 500, കൊഴുവ 240, ചെമ്മീൻ/കരിമീൻ 500 എന്നിങ്ങനെയാണ് നിരക്കുകൾ. ഇത് കൊച്ചി ഞാറയ്ക്കലിലെ കണക്കുകളാണ്. സ്ഥലം മാറുന്നതിനനുസരിച്ച് വിലയിലും മാറ്റം വരും. പലയിടങ്ങളിലും ഇതിലും ഉയർന്ന നിരക്കാണ് ഉള്ളത്. ട്രോളിങ്ങ് നിരോധനം …

ട്രോളിങ്ങ് നിരോധനം ഏർപ്പെടുത്തിയതോടെ കേരളത്തിൽ മീൻ വില വർധിക്കുന്നു Read More »